Monday, July 27, 2009

ജീവനോപാധി പദ്ധതികള്‍ - പരിശീലനം ആരംഭിച്ചു

ആര്‍ ടി സി യുടെ സാങ്കേതിക സഹായത്തോടെ സുനാമി പുനരധിവാസ പദ്ധതിയില്‍ ആരംഭിച്ച SAAF ബ്രാന്‍ഡ്‌ Home care, Personal care ഉത്‌പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും നടത്തുന്ന യുണിറ്റ്കളിലെ അംഗങ്ങള്‍ക്ക് വേണ്ടിയുള്ള 6 ദിവസത്തെ പരിശീലനം ആര്‍ ടി സി യില്‍ ആരംഭിച്ചു. തൃശൂര്‍, എരണാംകുളം ജില്ലകളിലെ 8 തീരദേശ പഞ്ചായത്തുകളില്‍ നിന്നായി 32 വനിതകള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നു. സോപ്പുല്പന്ന നിര്‍മാണ യുണിറ്റ്‌ ആരംഭിക്കുന്നതിനുവേണ്ടിയുള്ള സാങ്കേതിക പരിശീലനതോടൊപ്പം മാനേജ്മെന്റ് വൈഭവം നേടുന്നതിനുള്ള പരിശീലനവും നല്‍കുന്നുണ്ട്. സൂക്ഷ്മ സംരംഭങ്ങളിലൂടെ ജീവനോപാധി കണ്ടെത്തുന്നതിന് തീരദേശ വാസികളെ പ്രപ്തരക്കുന്നതിന് വേണ്ടി ഫിഷറീസ്‌ വകുപ്പ് നടത്തുന്ന ശ്രമങ്ങളില്‍ പന്കാളികലാവുകയാണ് പ്രവര്‍ത്തനത്തിലൂടെ ആര്‍ ടി സി ചെയ്യുന്നത്.

No comments:

Post a Comment