അന്താരാഷ്ട്ര രസതന്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ഐ.ആര്‍.ടി.സി യില്‍ ശാസ്ത്ര പരീക്ഷണ പരിശീലനകളരി സംഘടിപ്പിച്ചു. പാലക്കാട് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 26 കുട്ടികള്‍ പങ്കെടുത്ത 6 ദിവസത്തെ ക്യാമ്പില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിലെ പാഠ്യഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ സ്വയം ചെയ്യുവാനുള്ള അവസരമൊരുക്കി. 16- ാം തിയതി ശാസ്ത്രജ്ഞനോടു ചോദിക്കാം എന്ന പരിപാടിയില്‍ ഡോ.എം.പി.പരമേശ്വരനുമായുള്ള സംവാദത്തോടുകൂടി പരിശീലന കളരി ആരംഭിച്ചു. തുടര്‍ന്ന് ഐ.ആര്‍.ട.സി. ഡയറക്ടര്‍ പ്രൊഫസര്‍ കെ. ശ്രീധരന്‍,
ശ്രീ. എം.വി.കിരണ്‍, എം. കദീജാബീബി, ടി.വി.ഷിബിന്‍, ഇ.മഹേഷ്, വിനോയ് പന്തല്ലൂര്‍,
എസ്.ലതിക, വി.ഹരിശങ്കര്‍ എന്നിവര്‍ വിവിധ വിഷയങ്ങളിലുള്ള പരീക്ഷണങ്ങള്‍ക്ക് കുട്ടികളെ സഹായിച്ചു. വിദ്യാലായങ്ങളിലെ ലബോറട്ടറികളില്‍ കണ്ടറിഞ്ഞിരുന്ന പരീക്ഷണങ്ങള്‍ സ്വന്തം കൈകള്‍കൊണ്ട് ചെയ്തത് കുട്ടികളെ ആവേശ ഭരിതരാക്കി. ഇത്തരം പഠനപ്രവര്‍ത്തനങ്ങള്‍ വിപുലമായ രീതിയില്‍ തുടര്‍ന്നും സംഘടിപ്പിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പ്രൊഫസര്‍.കെ.ശ്രീധരന്‍ വിതരണം ചെയ്തു. തുടര്‍ന്ന് ശ്രീ. കെ.വി.സാബു, ശ്രീ.പി.പി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment