സാങ്കേതികവിദ്യാ കൈമാറ്റം ലക്ഷ്യമാക്കി ഐ.ആര്‍.ടി.സിയില്‍ AIPSNശില്പശാല
അഖിലേന്ത്യാ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ ശൃംഖലയിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന സംഘടനകള്‍ വികസിപ്പിച്ചെടുത്തതും പ്രചരിപ്പിക്കുന്നതുമായ ഗവേഷണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനായി ജൂണ്‍ 12,13,14 തീയ്യതികളില്‍ AIPSN ന്റെ നേതൃത്വത്തില്‍ ഐ.ആര്‍.ടി.സിയില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. തമിഴ്‌നാട് സയന്‍സ് ഫോറത്തിന്റെ ഗവേഷണ സ്ഥാപനമായ CESTADS , ഡല്‍ഹി സയന്‍സ് ഫോറത്തിന്റെ സെന്റര്‍ ഫോര്‍ ടെക്‌നോളജി ആന്റ് ഡവലപ്പ്‌മെന്റ്, ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള സൊസൈറ്റി ഫോര്‍ ടെക്‌നോളജി ആന്റ് ഡവലപ്പ്‌മെന്റ്, പോണ്ടിച്ചേരിയില്‍ നിന്നുള്ള സി.ഇ.ആര്‍.ഡി, കര്‍ണ്ണാടകയില്‍ നിന്നുള്ള സ്പന്ദനം, ഐ.ആര്‍.ടി.സി എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ശില്‍പ്പശാലയില്‍ സംബന്ധിച്ചു. ഈ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്തതും വിജയകരമായി നടപ്പിലാക്കിയിരിക്കുന്നതുമായ സംരംഭക സ്വഭാവത്തിലുള്ള 14 തരം പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച അവതരണങ്ങളാണ് ശില്‍പ്പശാലയില്‍ നടന്നത്. ഓരോ സ്ഥാപനങ്ങളും രൂപപ്പെടുത്തിയ മാതൃകകള്‍ ഏതെല്ലാം വിധത്തില്‍ മറ്റ് സ്ഥലങ്ങളില്‍ പകര്‍ത്താനാകും, നടപ്പിലാക്കിയ ഘട്ടങ്ങളില്‍ ഉണ്ടായ അനുഭവങ്ങള്‍ എന്തെല്ലാം, മറ്റ് പ്രദേശങ്ങളിലേക്കുള്ള അനുയോജ്യത ഇവയെല്ലാം വിശദമായി ചര്‍ച്ച ചെയ്തു. ഹിമാചല്‍ പ്രദേശില്‍ വളരെ ആസൂത്രിതമായി നടത്തുന്ന പഴവര്‍ഗ്ഗങ്ങളുടെ സംസ്‌കരണം, ഹിമാചലിലും മാണ്ഡ്യയിലും നടത്തുന്ന തുകല്‍ സംസ്‌കരണം, ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണ ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയുന്ന യന്ത്രങ്ങളുടെ നിര്‍മ്മാണവും എണ്ണ ഉല്‍പ്പാദനവും, പാണിഞ്ചേരിയില്‍ നടക്കുന്ന ജൈവവള നിര്‍മ്മാണം, പാഴ് ചെടികളുടെ ഇലകളും, പൂവുകളും ഉപയോഗിച്ചുള്ള ആശംസാ കാര്‍ഡുകളുടെ നിര്‍മ്മാണം, ഐ.ആര്‍.ടി.സിയില്‍ നിന്നും സോപ്പുല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും, വിപണനവും, തീരമൈത്രിയിലെ അനുഭവങ്ങള്‍, ഖരമാലിന്യ സംസ്‌കരണം, ഡെക്കോപാഷ്, കുടുംബശ്രീയില്‍ നിന്നും സമഗ്ര പ്രോജക്ട്, ഹോം ഷോപ്പി, ഫാം ഫ്രഷ് മില്‍ക് എന്നീ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച അവതരണങ്ങളാണ് നടന്നത്. ഡോ.രഘുനന്ദനന്‍, ജോഗിന്ദര്‍ പാലിയ, ശോഭന സന്തോഷ്, രഘുനാഥ്.ടി.പി, ടി.ഗംഗാധരന്‍, ഡോ.എം.പി.പരമേശ്വരന്‍, പ്രൊഫ.കെ.ശ്രീധരന്‍, അനന്തരാമന്‍, മാലിനി അന്തര്‍ജനം എന്നിവര്‍ ശില്‍പ്പശാലക്ക് നേതൃത്വം നല്‍കി.
No comments:
Post a Comment