Monday, December 27, 2010

ഹരിതം '10


Saturday, June 19, 2010

യന്ത്രവത്കൃത മണ്‍പാത്ര നിര്‍മ്മാണ ചക്രം വിതരണം ചെയ്തു

ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന വാചകം അക്ഷാരാര്‍ത്ഥത്തില്‍ പ്രായോഗികമാക്കുക എന്ന ലക്ഷ്യത്തില്‍ പാലക്കാട്, മുണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍ വികസിപ്പിച്ചെടുത്ത യന്ത്രവത്കൃത മണ്‍പാത്ര നിര്‍മ്മാണ ചക്രം 19-6-2010 ന് ഐ.ആര്‍.ടി.സിയില്‍ വെച്ച് ബഹു. ജില്ലാ കലക്ടര്‍, ശ്രീ. കെ.വി.മോഹന്‍കുമാര്‍, IAS, അവര്‍കള്‍ വിതരണം ചെയ്തു. KVIC, യുടെ സാമ്പത്തി സഹായത്തോടെയുള്ള പദ്ധതിയുടെ ഭാഗമായാണ് പാലക്കാട് ജില്ലയിലെ മണ്‍പാത്ര നിര്‍മ്മാണ ത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ചക്രം വിതരണം ചെയ്തത്. ഇതോടൊപ്പം മണ്‍പാത്ര തൊഴിലാളികളുടെ മക്കള്‍ക്ക് പഠന ചെലവിനായുള്ള സ്‌കോളര്‍ഷിപ്പും നല്‍കി.

പ്രസ്തുത പരിപാടിയില്‍ ഐ.ആര്‍.ടി.സി. ഡയറക്ടര്‍ പ്രൊഫ.കെ.ശ്രീധരന്‍ പാലക്കാട് ജില്ലയിലെ മണ്‍പാത്ര നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളും പരമ്പരാഗത തൊഴിലായ മണ്‍പാത്ര വ്യവസായം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സ്വാഗത പ്രസംഗത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. ഡോ.എം.പി.പരമേശ്വരന്‍ പ്രസ്തുത പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ചു.

ഐ.ആര്‍.ടി.സി. റിസര്‍ച്ച് കോര്‍ഡിനേറ്റര്‍ ഡോ.എം.ലളിതാംബിക പദ്ധതി വിശദീകരണം നടത്തുന്നതോടൊപ്പം മണ്‍പാത്ര വിഷയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സഹായിക്കാനുള്ള ഭാവിപരിപാടികളെകുറിച്ചും വിശദീകരിക്കുകയുണ്ടായി.

പരിപാടിയില്‍ പോട്ടേര്‍സ് വീലിന്റെ വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ കലക്ടര്‍ സംസാരിച്ചു. മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കായി ഐ.ആര്‍.ടി.സി നടപ്പിലാക്കുന്ന പദ്ധതികളെ ഉദ്ഘാടന പ്രസംഗത്തില്‍ കലക്ടര്‍ അഭിനന്ദിച്ചു.

KVIC ഡെപ്യൂട്ടി ഡയറക്ടര്‍, ശ്രീമതി. ലളിതാമണി, പ്രോജക്ട് ഓഫീസര്‍ ശ്രീ. അശോകന്‍ എന്നിവര്‍ സംസാരിച്ചു.

Friday, January 15, 2010














ഐ ആര്‍ ടി സി യിലും മുണ്ടൂര്‍ ടൗണിലും സൂര്യഗ്രഹണം കാണുന്നതിനുള്ള സംവിധാനം ഒരുക്കി. ഗ്രഹണം നിരീക്ഷിക്കുന്നതിനുള്ള കണ്ണടകള്‍ പരിഷത്ത്‌ യൂണിറ്റ്‌ നിര്‍മ്മിച്ച്‌ സൗജന്യമായി വിതരണം ചെയ്‌തു. മുണ്ടൂര്‍ ടൗണിലും ഐ ആര്‍ ടി സിയിലുമായി അഞ്ഞൂറോളം പേര്‍ ഗ്രഹണം നിരീക്ഷിച്ചു. മുണ്ടൂര്‍ ടൗണില്‍ നടന്ന പരിപാടിലെ ജനപങ്കാളിത്തം ആവേശകരമായ അനുഭവമായിരുന്നു. നിരീക്ഷണത്തിന്‌ പരിഷത്ത്‌ ഐ ആര്‍ ടി സി യൂണിറ്റ്‌ പ്രസിഡന്റ്‌ കെ പി കെ ചോയി, ജോയിന്റ്‌ സെക്രട്ടറി ജസ്‌ന, വിനോയ്‌, ശരവണന്‍, ലിനി, കുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.