Wednesday, December 14, 2011


നീര്‍ത്തടധിഷ്ടിത വികസനം - അനുഭവം പങ്കുവക്കല്‍ ശില്പശാല


\_mÀUv tlmfn-kvänIv hm«ÀsjÍv sUh-e-¸vsaâv t{]mP-IvSn-sâbpw sF.-BÀ.-Sn.-kn-bp-tSbpw B`n-ap-Jy-¯n Unkw-_À 16, 17 Xn¿n-Xn-I-fn-embn sF.-BÀ.-Sn.-kn-bn sh¨v \oÀ¯S hnI-k-\-hp-ambn _Ô-s¸«v A\p-`hw ]¦p-sh¡Â inev]-ime \S-¯p-¶p. Unkw-_À 17 \v cmhnse 9.30 \v AUo-j-W No^v sk{I-«-dnbpw sF.-Fw.-Pn. Ub-d-IvS-dp-amb {io.-F-kv.-Fw. hnP-bm-\µv IAS apJy Ah-X-cWw \S-¯pw. XpSÀ¶v \oÀ¯S hnI-k\ ]²-Xn-I-fp-ambn _Ô-s¸«p {]hÀ¯n¡p¶ emâv bqkv t_mÀUv, Irjn-h-Ip-¸v, a®p-k-cw-£W hIp¸v, {Kma-hn-I-k\ hIp-¸v,. AlmUvkv F¶o Un¸À«psaâp-I-fpsS {]Xn-\n-[n-IÄ X§-fpsS \oÀ¯S hnI-k\ taJebnse A\p-`-h-§Ä Ah-X-cn-¸n¡pw.

Monday, December 12, 2011

ഗ്രാമകല എംപോറിയം ഉത്ഘാടനം


ഉത്ഘാടകന്‍ : ശ്രീ.സി.എന്‍.ബാലകൃഷ്ണന്‍ (ബഹു.സഹകരണ വകുപ്പ് മന്ത്രി)
2011 ഡിസംബര്‍ 16 രാവിലെ 9.30 മണി
ഐ.ആര്‍.ടി.സി ന്യൂ കാമ്പസ്, പൊരിയാനി, മുണ്ടൂര്‍, പാലക്കാട്


മാന്യരെ,
ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെയും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റേയും സഹായത്തോടെ പാരമ്പര്യകലയായ മണ്‍പാത്ര തൊഴിലിനെ മെച്ചപ്പെടുത്താന്‍ പല പദ്ധതികളും ഐ.ആര്‍.ടി.സി ഏറ്റെടുത്തു ചെയ്യുന്നുണ്ട്.

ടെറാകോട്ടയില്‍ കലാമൂല്യമുള്ള ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുക, ഈ ജോലി സുഗമമാക്കാന്‍ വേണ്ട ഇലക്ട്രിക് വീല്‍, മണ്ണരയ്ക്കുന്ന യന്ത്രം തുടങ്ങിയവ പ്രചരിപ്പിക്കുക, 20 ദിവസം വരെ നീണ്ടു നില്‍ക്കുന്ന ടെയിനിംഗ് ക്ലാസ്സുകള്‍ കുംഭാര കോളനികളില്‍ സംഘടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഐ.ആര്‍.ടി.സി ചെയ്തു വരുന്നു.
അംബേദ്കര്‍ ഹസ്ത വികാസ് യോജന കരകൗശല വിദഗ്ധര്‍ക്ക് വേണ്ടി നടപ്പാക്കാനുള്ള നോഡല്‍ ഏജന്‍സി ആയും ഐ.ആര്‍.ടി.സി പ്രവര്‍ത്തിക്കുന്നു.
മണ്‍പാത്ര വിപണനം മെച്ചപ്പെടുത്താന്‍ കെ.വി.ഐ.സിയുടെ സഹായത്തോടെ ഉണ്ടാക്കിയ ഗ്രാമകല ബഹു.സഹകരണ വകുപ്പ് മന്ത്രി ശ്രീ.സി.എന്‍.ബാലകൃഷ്ണന്‍ ഡിസംബര്‍ 16 രാവിലെ 9.30ന് നിര്‍വ്വഹിക്കുന്നു.
തദവസരത്തില്‍ താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.



Monday, November 28, 2011

ഹരിത സാങ്കേതികവിദ്യാ വര്‍ക്ക്‌ഷോപ്പ്

ഹരിത സാങ്കേതികവിദ്യ എന്ന ആശയം വളരെ സ്വീകാര്യത നേടിക്കഴിഞ്ഞുവല്ലോ. വര്‍ദ്ധിതമായ സാമ്പത്തികവളര്‍ച്ചക്കും ദ്രുതഗതിയിലുള്ള വികസനമുന്നേറ്റത്തിനും വേണ്ടി നടത്തുന്ന പല ഇടപെടലുകളും ദാരിദ്ര്യം, വിഭവ ശോഷണം, മാലിന്യ വര്‍ദ്ധന, ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, കാര്‍ഷികത്തകര്‍ച്ച എന്നിവയ്‌ക്കെല്ലാം ഇടയാക്കുന്നു. ഭാവി ശോഭനമല്ലാതാകുന്നതുമായി ബന്ധപ്പെട്ട ആകുലതകളാണ് ഹരിത സാങ്കേതികവിദ്യ എന്ന ആശയത്തെ കൂടുതല്‍ സ്വീകാര്യമാക്കിയത്. ഹരിത സാങ്കേതികവിദ്യ പ്രദാനംചെയ്യുന്ന നിരവധി സ്ഥാപനങ്ങളും വ്യക്തികളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരസ്പരം വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.ആര്‍.ടി.സി ഒരു ഹരിത സാങ്കേതികവിദ്യാ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. 2011 ഡിസംബര്‍ 4ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെ ഐ.ആര്‍.ടി.സിയില്‍ വെച്ചാണ് ശില്‍പ്പശാല നടക്കുന്നത്.

സയന്‍സ് ആപ്റ്റിറ്റിയൂഡ് പ്രൊമോഷന്‍ പ്രോഗ്രാം

കേന്ദ്ര സംസ്ഥാന സാങ്കേതിക വകുപ്പിന്റെയും സംസ്ഥാന ശാസ്ത്ര കൗണ്‍സിലിന്റെയും
സഹായത്തോടെ പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഐ.ആര്‍.ടി.സിയില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സയന്‍സ് ആപ്റ്റിറ്റിയൂഡ്പ്രൊമോഷന്‍ പ്രോഗ്രാം ആരംഭിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തിയെടുക്കുകയാണ് ഈ പ്രോഗ്രാം വഴി ലക്ഷ്യമിടുന്നത്. പരീക്ഷണങ്ങള്‍ ചെയ്യുവാനും, താല്‍പ്പര്യമുണ്ടാക്കാനും, പ്രാപ്തി വര്‍ദ്ധിപ്പിക്കുവാനും ഉതകുന്ന വിധത്തിലാണ് ഈ പ്രോഗ്രാം ആസൂത്രണം ചെയ്തിരിക്കുന്നത്. ഡിസംബര്‍ 26 മുതല്‍ 30 വരെ നീളുന്ന ഈ പ്രോഗാമിന് താമസത്തിനും, ഭക്ഷണത്തിനും ഉള്ള ചെലവുകള്‍ ഉള്‍പ്പെടെ 600 രൂപയാണ് ഫീസ്. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 15ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ബന്ധപ്പെടേണ്ട വിലാസം
ഐ.ആര്‍.ടി.സി, മുണ്ടൂര്‍, പാലക്കാട്
ഫോണ്‍ : 04912832324,2832663,
ഇമെയില്‍ : irtcpalakkad@gmail.com



ഡയറക്ടര്‍

Tuesday, June 14, 2011

സാങ്കേതികവിദ്യാ കൈമാറ്റം ലക്ഷ്യമാക്കി ഐ.ആര്‍.ടി.സിയില്‍ AIPSNശില്പശാല

അഖിലേന്ത്യാ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ ശൃംഖലയിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന സംഘടനകള്‍ വികസിപ്പിച്ചെടുത്തതും പ്രചരിപ്പിക്കുന്നതുമായ ഗവേഷണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനായി ജൂണ്‍ 12,13,14 തീയ്യതികളില്‍ AIPSN ന്റെ നേതൃത്വത്തില്‍ ഐ.ആര്‍.ടി.സിയില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. തമിഴ്‌നാട് സയന്‍സ് ഫോറത്തിന്റെ ഗവേഷണ സ്ഥാപനമായ CESTADS , ഡല്‍ഹി സയന്‍സ് ഫോറത്തിന്റെ സെന്റര്‍ ഫോര്‍ ടെക്‌നോളജി ആന്റ് ഡവലപ്പ്‌മെന്റ്, ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള സൊസൈറ്റി ഫോര്‍ ടെക്‌നോളജി ആന്റ് ഡവലപ്പ്‌മെന്റ്, പോണ്ടിച്ചേരിയില്‍ നിന്നുള്ള സി.ഇ.ആര്‍.ഡി, കര്‍ണ്ണാടകയില്‍ നിന്നുള്ള സ്പന്ദനം, ഐ.ആര്‍.ടി.സി എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ശില്‍പ്പശാലയില്‍ സംബന്ധിച്ചു. ഈ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്തതും വിജയകരമായി നടപ്പിലാക്കിയിരിക്കുന്നതുമായ സംരംഭക സ്വഭാവത്തിലുള്ള 14 തരം പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച അവതരണങ്ങളാണ് ശില്‍പ്പശാലയില്‍ നടന്നത്. ഓരോ സ്ഥാപനങ്ങളും രൂപപ്പെടുത്തിയ മാതൃകകള്‍ ഏതെല്ലാം വിധത്തില്‍ മറ്റ് സ്ഥലങ്ങളില്‍ പകര്‍ത്താനാകും, നടപ്പിലാക്കിയ ഘട്ടങ്ങളില്‍ ഉണ്ടായ അനുഭവങ്ങള്‍ എന്തെല്ലാം, മറ്റ് പ്രദേശങ്ങളിലേക്കുള്ള അനുയോജ്യത ഇവയെല്ലാം വിശദമായി ചര്‍ച്ച ചെയ്തു. ഹിമാചല്‍ പ്രദേശില്‍ വളരെ ആസൂത്രിതമായി നടത്തുന്ന പഴവര്‍ഗ്ഗങ്ങളുടെ സംസ്‌കരണം, ഹിമാചലിലും മാണ്ഡ്യയിലും നടത്തുന്ന തുകല്‍ സംസ്‌കരണം, ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണ ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയുന്ന യന്ത്രങ്ങളുടെ നിര്‍മ്മാണവും എണ്ണ ഉല്‍പ്പാദനവും, പാണിഞ്ചേരിയില്‍ നടക്കുന്ന ജൈവവള നിര്‍മ്മാണം, പാഴ് ചെടികളുടെ ഇലകളും, പൂവുകളും ഉപയോഗിച്ചുള്ള ആശംസാ കാര്‍ഡുകളുടെ നിര്‍മ്മാണം, ഐ.ആര്‍.ടി.സിയില്‍ നിന്നും സോപ്പുല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും, വിപണനവും, തീരമൈത്രിയിലെ അനുഭവങ്ങള്‍, ഖരമാലിന്യ സംസ്‌കരണം, ഡെക്കോപാഷ്, കുടുംബശ്രീയില്‍ നിന്നും സമഗ്ര പ്രോജക്ട്, ഹോം ഷോപ്പി, ഫാം ഫ്രഷ് മില്‍ക് എന്നീ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച അവതരണങ്ങളാണ് നടന്നത്. ഡോ.രഘുനന്ദനന്‍, ജോഗിന്ദര്‍ പാലിയ, ശോഭന സന്തോഷ്, രഘുനാഥ്.ടി.പി, ടി.ഗംഗാധരന്‍, ഡോ.എം.പി.പരമേശ്വരന്‍, പ്രൊഫ.കെ.ശ്രീധരന്‍, അനന്തരാമന്‍, മാലിനി അന്തര്‍ജനം എന്നിവര്‍ ശില്‍പ്പശാലക്ക് നേതൃത്വം നല്‍കി.

Sunday, June 5, 2011

Biogas Brochure




Wednesday, June 1, 2011

ശാസ്ത്ര പരീക്ഷണ പരിശീലന കളരി

അന്താരാഷ്ട്ര രസതന്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ഐ.ആര്‍.ടി.സി യില്‍ ശാസ്ത്ര പരീക്ഷണ പരിശീലനകളരി സംഘടിപ്പിച്ചു. പാലക്കാട് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 26 കുട്ടികള്‍ പങ്കെടുത്ത 6 ദിവസത്തെ ക്യാമ്പില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിലെ പാഠ്യഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ സ്വയം ചെയ്യുവാനുള്ള അവസരമൊരുക്കി. 16- ാം തിയതി ശാസ്ത്രജ്ഞനോടു ചോദിക്കാം എന്ന പരിപാടിയില്‍ ഡോ.എം.പി.പരമേശ്വരനുമായുള്ള സംവാദത്തോടുകൂടി പരിശീലന കളരി ആരംഭിച്ചു. തുടര്‍ന്ന് ഐ.ആര്‍.ട.സി. ഡയറക്ടര്‍ പ്രൊഫസര്‍ കെ. ശ്രീധരന്‍,
ശ്രീ. എം.വി.കിരണ്‍, എം. കദീജാബീബി, ടി.വി.ഷിബിന്‍, ഇ.മഹേഷ്, വിനോയ് പന്തല്ലൂര്‍,
എസ്.ലതിക, വി.ഹരിശങ്കര്‍ എന്നിവര്‍ വിവിധ വിഷയങ്ങളിലുള്ള പരീക്ഷണങ്ങള്‍ക്ക് കുട്ടികളെ സഹായിച്ചു. വിദ്യാലായങ്ങളിലെ ലബോറട്ടറികളില്‍ കണ്ടറിഞ്ഞിരുന്ന പരീക്ഷണങ്ങള്‍ സ്വന്തം കൈകള്‍കൊണ്ട് ചെയ്തത് കുട്ടികളെ ആവേശ ഭരിതരാക്കി. ഇത്തരം പഠനപ്രവര്‍ത്തനങ്ങള്‍ വിപുലമായ രീതിയില്‍ തുടര്‍ന്നും സംഘടിപ്പിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പ്രൊഫസര്‍.കെ.ശ്രീധരന്‍ വിതരണം ചെയ്തു. തുടര്‍ന്ന് ശ്രീ. കെ.വി.സാബു, ശ്രീ.പി.പി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Wednesday, March 23, 2011

www.keralaresourcemaps.in

Dear Friends,

We are happy to inform you all that IRTC has successfully completed and launched a WebGIS site, based on Free and Open source platform.

This site, “WebGIS Based Decision Support System for Watershed Development of Panchayaths in Kerala” is available at www.keralaresourcemaps.in

Presently this WebGIS portal has database of 44 Panchayaths of Kozhikkod district. The database include the resource data and proposed intervention for local level development. We are in the process of adding more Panchayaths into this database.

The entire work has been done using Free and Open Source GIS Software tools like GRASS, QGIS, Mapserver, PostgreSQL-PostGIS and Cartoweb on Debian GNU/Linux platform.

Comments and suggestions to improve the portal are welcome.