Monday, December 12, 2011

ഗ്രാമകല എംപോറിയം ഉത്ഘാടനം


ഉത്ഘാടകന്‍ : ശ്രീ.സി.എന്‍.ബാലകൃഷ്ണന്‍ (ബഹു.സഹകരണ വകുപ്പ് മന്ത്രി)
2011 ഡിസംബര്‍ 16 രാവിലെ 9.30 മണി
ഐ.ആര്‍.ടി.സി ന്യൂ കാമ്പസ്, പൊരിയാനി, മുണ്ടൂര്‍, പാലക്കാട്


മാന്യരെ,
ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെയും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റേയും സഹായത്തോടെ പാരമ്പര്യകലയായ മണ്‍പാത്ര തൊഴിലിനെ മെച്ചപ്പെടുത്താന്‍ പല പദ്ധതികളും ഐ.ആര്‍.ടി.സി ഏറ്റെടുത്തു ചെയ്യുന്നുണ്ട്.

ടെറാകോട്ടയില്‍ കലാമൂല്യമുള്ള ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുക, ഈ ജോലി സുഗമമാക്കാന്‍ വേണ്ട ഇലക്ട്രിക് വീല്‍, മണ്ണരയ്ക്കുന്ന യന്ത്രം തുടങ്ങിയവ പ്രചരിപ്പിക്കുക, 20 ദിവസം വരെ നീണ്ടു നില്‍ക്കുന്ന ടെയിനിംഗ് ക്ലാസ്സുകള്‍ കുംഭാര കോളനികളില്‍ സംഘടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഐ.ആര്‍.ടി.സി ചെയ്തു വരുന്നു.
അംബേദ്കര്‍ ഹസ്ത വികാസ് യോജന കരകൗശല വിദഗ്ധര്‍ക്ക് വേണ്ടി നടപ്പാക്കാനുള്ള നോഡല്‍ ഏജന്‍സി ആയും ഐ.ആര്‍.ടി.സി പ്രവര്‍ത്തിക്കുന്നു.
മണ്‍പാത്ര വിപണനം മെച്ചപ്പെടുത്താന്‍ കെ.വി.ഐ.സിയുടെ സഹായത്തോടെ ഉണ്ടാക്കിയ ഗ്രാമകല ബഹു.സഹകരണ വകുപ്പ് മന്ത്രി ശ്രീ.സി.എന്‍.ബാലകൃഷ്ണന്‍ ഡിസംബര്‍ 16 രാവിലെ 9.30ന് നിര്‍വ്വഹിക്കുന്നു.
തദവസരത്തില്‍ താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.



No comments:

Post a Comment