Thursday, April 19, 2012

അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു

അന്താരാഷ്‌ട്ര രസതന്ത്രവര്‍ഷാചരണത്തിന്റെ തുടര്‍ച്ചയായി ഈ വര്‍ഷവും 9,10,11,12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ?രസതന്ത്രം-നമ്മുടെ ജീവിതവും ഭാവിയും? എന്ന വിഷയത്തെ ആസ്‌പദമാക്കി കേന്ദ്രശാസ്‌ത്ര സാങ്കേതിക വകുപ്പുമായി സഹകരിച്ചുകൊണ്ട്‌ പാലക്കാട്ടെ ഇന്റഗ്രേറ്റഡ്‌ റൂറല്‍ ടെക്‌നോളജി സെന്റര്‍ (ഐ.ആര്‍.ടി.സി) ക്ലാസ്സുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നു. സ്‌കൂള്‍ തലത്തിലും ജില്ലാതലത്തിലുമുള്ള ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ ഹൈസ്‌കൂളുകളിലേയും ഹയര്‍സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറികളിലേയും താല്‍പ്പര്യമുള്ള അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ഒരു ജില്ലയില്‍ നിന്നും 15 ഓളം അധ്യാപകരെയാണ്‌ ആവശ്യം. തെരെഞ്ഞെടുക്കപ്പെടുന്ന അധ്യാപകര്‍ക്ക്‌ മേഖല തലത്തില്‍ പരിശീലനം നല്‍കുന്നതാണ്‌. രസതന്ത്ര പഠനത്തിലേക്ക്‌ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുവാനും രസതന്ത്രത്തിന്റെ ആത്മാവ്‌ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാനും പറ്റിയ ഈ പരിപാടിയില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യമുള്ള രസതന്ത്ര അധ്യാപകര്‍ പേര്‌, മൊബൈല്‍ ഫോണ്‍ നമ്പര്‍, തസ്‌തിക, സ്‌കൂള്‍ വിലാസം, റവന്യൂ ജില്ല, വിദ്യാഭ്യാസ യോഗ്യത,
വയസ്സ്‌, സര്‍വ്വീസ്‌ ദൈര്‍ഘ്യം എന്നിവ വെള്ളക്കടലാസില്‍ തയ്യാറാക്കി ഡയറക്‌ടര്‍, ഐ.ആര്‍.ടി.സി, മുണ്ടൂര്‍, പാലക്കാട്‌-678592 എന്ന വിലാസത്തില്‍ 2012 മെയ്‌ 2ന്‌ മുന്‍പ്‌ കിട്ടത്തക്ക വിധം അപേക്ഷിക്കേണ്ടതാണ്‌. ഇതുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ വിവരം ആവശ്യമുള്ളവര്‍ക്ക്‌ 0491-2832324, 2832663 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.