Monday, November 28, 2011

ഹരിത സാങ്കേതികവിദ്യാ വര്‍ക്ക്‌ഷോപ്പ്

ഹരിത സാങ്കേതികവിദ്യ എന്ന ആശയം വളരെ സ്വീകാര്യത നേടിക്കഴിഞ്ഞുവല്ലോ. വര്‍ദ്ധിതമായ സാമ്പത്തികവളര്‍ച്ചക്കും ദ്രുതഗതിയിലുള്ള വികസനമുന്നേറ്റത്തിനും വേണ്ടി നടത്തുന്ന പല ഇടപെടലുകളും ദാരിദ്ര്യം, വിഭവ ശോഷണം, മാലിന്യ വര്‍ദ്ധന, ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, കാര്‍ഷികത്തകര്‍ച്ച എന്നിവയ്‌ക്കെല്ലാം ഇടയാക്കുന്നു. ഭാവി ശോഭനമല്ലാതാകുന്നതുമായി ബന്ധപ്പെട്ട ആകുലതകളാണ് ഹരിത സാങ്കേതികവിദ്യ എന്ന ആശയത്തെ കൂടുതല്‍ സ്വീകാര്യമാക്കിയത്. ഹരിത സാങ്കേതികവിദ്യ പ്രദാനംചെയ്യുന്ന നിരവധി സ്ഥാപനങ്ങളും വ്യക്തികളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരസ്പരം വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.ആര്‍.ടി.സി ഒരു ഹരിത സാങ്കേതികവിദ്യാ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. 2011 ഡിസംബര്‍ 4ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെ ഐ.ആര്‍.ടി.സിയില്‍ വെച്ചാണ് ശില്‍പ്പശാല നടക്കുന്നത്.

സയന്‍സ് ആപ്റ്റിറ്റിയൂഡ് പ്രൊമോഷന്‍ പ്രോഗ്രാം

കേന്ദ്ര സംസ്ഥാന സാങ്കേതിക വകുപ്പിന്റെയും സംസ്ഥാന ശാസ്ത്ര കൗണ്‍സിലിന്റെയും
സഹായത്തോടെ പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഐ.ആര്‍.ടി.സിയില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സയന്‍സ് ആപ്റ്റിറ്റിയൂഡ്പ്രൊമോഷന്‍ പ്രോഗ്രാം ആരംഭിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തിയെടുക്കുകയാണ് ഈ പ്രോഗ്രാം വഴി ലക്ഷ്യമിടുന്നത്. പരീക്ഷണങ്ങള്‍ ചെയ്യുവാനും, താല്‍പ്പര്യമുണ്ടാക്കാനും, പ്രാപ്തി വര്‍ദ്ധിപ്പിക്കുവാനും ഉതകുന്ന വിധത്തിലാണ് ഈ പ്രോഗ്രാം ആസൂത്രണം ചെയ്തിരിക്കുന്നത്. ഡിസംബര്‍ 26 മുതല്‍ 30 വരെ നീളുന്ന ഈ പ്രോഗാമിന് താമസത്തിനും, ഭക്ഷണത്തിനും ഉള്ള ചെലവുകള്‍ ഉള്‍പ്പെടെ 600 രൂപയാണ് ഫീസ്. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 15ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ബന്ധപ്പെടേണ്ട വിലാസം
ഐ.ആര്‍.ടി.സി, മുണ്ടൂര്‍, പാലക്കാട്
ഫോണ്‍ : 04912832324,2832663,
ഇമെയില്‍ : irtcpalakkad@gmail.com



ഡയറക്ടര്‍