Thursday, August 2, 2012

സയന്‍സ് ആപ്റ്റിറ്റിയൂഡ് പ്രൊമോഷന്‍ പ്രോഗ്രാം


കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും സഹായത്തോടെ പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഐ.ആര്‍.ടി.സിയില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സയന്‍സ് ആപ്റ്റിറ്റിയൂഡ് പ്രൊമോഷന്‍ പ്രോഗ്രാം നടത്തുന്നു.  വിദ്യാര്‍ത്ഥികളില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തിയെടുക്കുകയാണ് ഈ ഈ പരിപാടിയുടെ ലക്ഷ്യം. പരീക്ഷണങ്ങള്‍ ചെയ്യുവാന്‍
താല്‍പ്പര്യവും, പ്രാപ്തിയും വര്‍ദ്ധിപ്പിക്കുവാനുതകുന്ന വിധത്തിലാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ആഗസ്ത് 25, 26, 27 തിയ്യതികളിലായി നടത്തുന്ന പരിപാടിക്ക് താമസത്തിനും, ഭക്ഷണത്തിനും ഉള്ള ചെലവുകള്‍ ഉള്‍പ്പെടെ 600 രൂപയാണ് ഫീസ്. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആഗസ്ത് 20-ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ബന്ധപ്പെടേണ്ട വിലാസം
    ഐ.ആര്‍.ടി.സി, മുണ്ടൂര്‍, പാലക്കാട്
    ഫോണ്‍ : 04912832324,2832663,
    ഇമെയില്‍ : irtcpalakkad@gmail.com

Thursday, April 19, 2012

അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു

അന്താരാഷ്‌ട്ര രസതന്ത്രവര്‍ഷാചരണത്തിന്റെ തുടര്‍ച്ചയായി ഈ വര്‍ഷവും 9,10,11,12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ?രസതന്ത്രം-നമ്മുടെ ജീവിതവും ഭാവിയും? എന്ന വിഷയത്തെ ആസ്‌പദമാക്കി കേന്ദ്രശാസ്‌ത്ര സാങ്കേതിക വകുപ്പുമായി സഹകരിച്ചുകൊണ്ട്‌ പാലക്കാട്ടെ ഇന്റഗ്രേറ്റഡ്‌ റൂറല്‍ ടെക്‌നോളജി സെന്റര്‍ (ഐ.ആര്‍.ടി.സി) ക്ലാസ്സുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നു. സ്‌കൂള്‍ തലത്തിലും ജില്ലാതലത്തിലുമുള്ള ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ ഹൈസ്‌കൂളുകളിലേയും ഹയര്‍സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറികളിലേയും താല്‍പ്പര്യമുള്ള അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ഒരു ജില്ലയില്‍ നിന്നും 15 ഓളം അധ്യാപകരെയാണ്‌ ആവശ്യം. തെരെഞ്ഞെടുക്കപ്പെടുന്ന അധ്യാപകര്‍ക്ക്‌ മേഖല തലത്തില്‍ പരിശീലനം നല്‍കുന്നതാണ്‌. രസതന്ത്ര പഠനത്തിലേക്ക്‌ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുവാനും രസതന്ത്രത്തിന്റെ ആത്മാവ്‌ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാനും പറ്റിയ ഈ പരിപാടിയില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യമുള്ള രസതന്ത്ര അധ്യാപകര്‍ പേര്‌, മൊബൈല്‍ ഫോണ്‍ നമ്പര്‍, തസ്‌തിക, സ്‌കൂള്‍ വിലാസം, റവന്യൂ ജില്ല, വിദ്യാഭ്യാസ യോഗ്യത,
വയസ്സ്‌, സര്‍വ്വീസ്‌ ദൈര്‍ഘ്യം എന്നിവ വെള്ളക്കടലാസില്‍ തയ്യാറാക്കി ഡയറക്‌ടര്‍, ഐ.ആര്‍.ടി.സി, മുണ്ടൂര്‍, പാലക്കാട്‌-678592 എന്ന വിലാസത്തില്‍ 2012 മെയ്‌ 2ന്‌ മുന്‍പ്‌ കിട്ടത്തക്ക വിധം അപേക്ഷിക്കേണ്ടതാണ്‌. ഇതുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ വിവരം ആവശ്യമുള്ളവര്‍ക്ക്‌ 0491-2832324, 2832663 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.