Monday, November 28, 2011

ഹരിത സാങ്കേതികവിദ്യാ വര്‍ക്ക്‌ഷോപ്പ്

ഹരിത സാങ്കേതികവിദ്യ എന്ന ആശയം വളരെ സ്വീകാര്യത നേടിക്കഴിഞ്ഞുവല്ലോ. വര്‍ദ്ധിതമായ സാമ്പത്തികവളര്‍ച്ചക്കും ദ്രുതഗതിയിലുള്ള വികസനമുന്നേറ്റത്തിനും വേണ്ടി നടത്തുന്ന പല ഇടപെടലുകളും ദാരിദ്ര്യം, വിഭവ ശോഷണം, മാലിന്യ വര്‍ദ്ധന, ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, കാര്‍ഷികത്തകര്‍ച്ച എന്നിവയ്‌ക്കെല്ലാം ഇടയാക്കുന്നു. ഭാവി ശോഭനമല്ലാതാകുന്നതുമായി ബന്ധപ്പെട്ട ആകുലതകളാണ് ഹരിത സാങ്കേതികവിദ്യ എന്ന ആശയത്തെ കൂടുതല്‍ സ്വീകാര്യമാക്കിയത്. ഹരിത സാങ്കേതികവിദ്യ പ്രദാനംചെയ്യുന്ന നിരവധി സ്ഥാപനങ്ങളും വ്യക്തികളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരസ്പരം വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.ആര്‍.ടി.സി ഒരു ഹരിത സാങ്കേതികവിദ്യാ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. 2011 ഡിസംബര്‍ 4ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെ ഐ.ആര്‍.ടി.സിയില്‍ വെച്ചാണ് ശില്‍പ്പശാല നടക്കുന്നത്.

No comments:

Post a Comment