Saturday, June 19, 2010

യന്ത്രവത്കൃത മണ്‍പാത്ര നിര്‍മ്മാണ ചക്രം വിതരണം ചെയ്തു

ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന വാചകം അക്ഷാരാര്‍ത്ഥത്തില്‍ പ്രായോഗികമാക്കുക എന്ന ലക്ഷ്യത്തില്‍ പാലക്കാട്, മുണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍ വികസിപ്പിച്ചെടുത്ത യന്ത്രവത്കൃത മണ്‍പാത്ര നിര്‍മ്മാണ ചക്രം 19-6-2010 ന് ഐ.ആര്‍.ടി.സിയില്‍ വെച്ച് ബഹു. ജില്ലാ കലക്ടര്‍, ശ്രീ. കെ.വി.മോഹന്‍കുമാര്‍, IAS, അവര്‍കള്‍ വിതരണം ചെയ്തു. KVIC, യുടെ സാമ്പത്തി സഹായത്തോടെയുള്ള പദ്ധതിയുടെ ഭാഗമായാണ് പാലക്കാട് ജില്ലയിലെ മണ്‍പാത്ര നിര്‍മ്മാണ ത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ചക്രം വിതരണം ചെയ്തത്. ഇതോടൊപ്പം മണ്‍പാത്ര തൊഴിലാളികളുടെ മക്കള്‍ക്ക് പഠന ചെലവിനായുള്ള സ്‌കോളര്‍ഷിപ്പും നല്‍കി.

പ്രസ്തുത പരിപാടിയില്‍ ഐ.ആര്‍.ടി.സി. ഡയറക്ടര്‍ പ്രൊഫ.കെ.ശ്രീധരന്‍ പാലക്കാട് ജില്ലയിലെ മണ്‍പാത്ര നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളും പരമ്പരാഗത തൊഴിലായ മണ്‍പാത്ര വ്യവസായം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സ്വാഗത പ്രസംഗത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. ഡോ.എം.പി.പരമേശ്വരന്‍ പ്രസ്തുത പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ചു.

ഐ.ആര്‍.ടി.സി. റിസര്‍ച്ച് കോര്‍ഡിനേറ്റര്‍ ഡോ.എം.ലളിതാംബിക പദ്ധതി വിശദീകരണം നടത്തുന്നതോടൊപ്പം മണ്‍പാത്ര വിഷയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സഹായിക്കാനുള്ള ഭാവിപരിപാടികളെകുറിച്ചും വിശദീകരിക്കുകയുണ്ടായി.

പരിപാടിയില്‍ പോട്ടേര്‍സ് വീലിന്റെ വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ കലക്ടര്‍ സംസാരിച്ചു. മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കായി ഐ.ആര്‍.ടി.സി നടപ്പിലാക്കുന്ന പദ്ധതികളെ ഉദ്ഘാടന പ്രസംഗത്തില്‍ കലക്ടര്‍ അഭിനന്ദിച്ചു.

KVIC ഡെപ്യൂട്ടി ഡയറക്ടര്‍, ശ്രീമതി. ലളിതാമണി, പ്രോജക്ട് ഓഫീസര്‍ ശ്രീ. അശോകന്‍ എന്നിവര്‍ സംസാരിച്ചു.

Friday, January 15, 2010














ഐ ആര്‍ ടി സി യിലും മുണ്ടൂര്‍ ടൗണിലും സൂര്യഗ്രഹണം കാണുന്നതിനുള്ള സംവിധാനം ഒരുക്കി. ഗ്രഹണം നിരീക്ഷിക്കുന്നതിനുള്ള കണ്ണടകള്‍ പരിഷത്ത്‌ യൂണിറ്റ്‌ നിര്‍മ്മിച്ച്‌ സൗജന്യമായി വിതരണം ചെയ്‌തു. മുണ്ടൂര്‍ ടൗണിലും ഐ ആര്‍ ടി സിയിലുമായി അഞ്ഞൂറോളം പേര്‍ ഗ്രഹണം നിരീക്ഷിച്ചു. മുണ്ടൂര്‍ ടൗണില്‍ നടന്ന പരിപാടിലെ ജനപങ്കാളിത്തം ആവേശകരമായ അനുഭവമായിരുന്നു. നിരീക്ഷണത്തിന്‌ പരിഷത്ത്‌ ഐ ആര്‍ ടി സി യൂണിറ്റ്‌ പ്രസിഡന്റ്‌ കെ പി കെ ചോയി, ജോയിന്റ്‌ സെക്രട്ടറി ജസ്‌ന, വിനോയ്‌, ശരവണന്‍, ലിനി, കുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Thursday, October 8, 2009

മുയല്‍ വളര്‍ത്തല്‍ പരിശീലനം

മുയല് വളര്ത്തല് പരിശീലനപരിപാടി

സ്ഥലം: .ആര്.ടി.സി, മുണ്ടൂര് , പാലക്കാട്

തീയതി: ഒക്ടോബര് 9,10

09.10.09 വെള്ളി

9.00 a.m - 10.00.a.m : രജിസ്ട്രേഷന്

10.00 a.m : ഉദ്ഘാടനം (ശ്രീ.വി.ജി.ഗോപിനാഥന് രജിസ്ട്രാര്, IRTC)

10.30 a.m -12.00 p.m : ക്ലാസ്സ്-മുയല് വളര്ത്തല്, തുകല് സംസ്കരണം (ശ്രീ.ടി.വി.ഷിബിന്)

12.00 p.m -1.00 p.m : .ആര്.ടി.സിയെ പരിചയപ്പെടല്

1.00 p.m -2.00 p.m : ഉച്ചഭക്ഷണം

2.00 p.m -3.00 p.m : പ്രായോഗിക പരിചയം

3.00 p.m -5.00 p.m : ക്ലാസ്സ്-(മുയല്വളര്ത്തല്, രോഗങ്ങളും, പ്രതിരോധ മാര്ഗ്ഗങ്ങളും) (ഡോ.ജി.ദിനേഷ, വെറ്റിനറി സര്ജന്, കണ്ണാടി)

10-10-09 ശനി

8.15 a.m -9 a.m : പ്രായോഗിക പരിചയം

9 a.m -9.30 a.m : പ്രഭാത ഭക്ഷണം

9.30 a.m -1.00 p.m : ക്ലാസ്സ്-മുയല് വളര്ത്തല്, ചരിത്രം, പ്രജനനം (ശ്രീ.സി.ആര്.ദാസ്)

1.00 p.m -2.00 p.m : ഉച്ചഭക്ഷണം

02.00 p.m-05.00p.m : ക്ലാസ്സ്-മുയല് വളര്ത്തല്, കര്ഷകരുടെ പ്രശ്നങ്ങളും പരിഹാരമാര്ഗ്ഗങ്ങളും,

(ശ്രീ.ജോണ്സണ്, ലൈവ്സ്റ്റോക്ക് ഇന്സ്പെക്ടര്)

5. p.m : സമാപനം, സര്ട്ടിഫിക്കറ്റ് വിതരണം


ലക്കം റാബിറ്റ് ന്യൂസ് ബുല്ലറ്റിനായി ലിങ്കില്‍ നോക്കുക


Monday, July 27, 2009

ജീവനോപാധി പദ്ധതികള്‍ - പരിശീലനം ആരംഭിച്ചു

ആര്‍ ടി സി യുടെ സാങ്കേതിക സഹായത്തോടെ സുനാമി പുനരധിവാസ പദ്ധതിയില്‍ ആരംഭിച്ച SAAF ബ്രാന്‍ഡ്‌ Home care, Personal care ഉത്‌പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും നടത്തുന്ന യുണിറ്റ്കളിലെ അംഗങ്ങള്‍ക്ക് വേണ്ടിയുള്ള 6 ദിവസത്തെ പരിശീലനം ആര്‍ ടി സി യില്‍ ആരംഭിച്ചു. തൃശൂര്‍, എരണാംകുളം ജില്ലകളിലെ 8 തീരദേശ പഞ്ചായത്തുകളില്‍ നിന്നായി 32 വനിതകള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നു. സോപ്പുല്പന്ന നിര്‍മാണ യുണിറ്റ്‌ ആരംഭിക്കുന്നതിനുവേണ്ടിയുള്ള സാങ്കേതിക പരിശീലനതോടൊപ്പം മാനേജ്മെന്റ് വൈഭവം നേടുന്നതിനുള്ള പരിശീലനവും നല്‍കുന്നുണ്ട്. സൂക്ഷ്മ സംരംഭങ്ങളിലൂടെ ജീവനോപാധി കണ്ടെത്തുന്നതിന് തീരദേശ വാസികളെ പ്രപ്തരക്കുന്നതിന് വേണ്ടി ഫിഷറീസ്‌ വകുപ്പ് നടത്തുന്ന ശ്രമങ്ങളില്‍ പന്കാളികലാവുകയാണ് പ്രവര്‍ത്തനത്തിലൂടെ ആര്‍ ടി സി ചെയ്യുന്നത്.

Saturday, July 25, 2009

ഐ ടി @ പരിഷത്ത്‌ ശില്പശാല

ഐ ആര്‍ ടി സി , 25.07.2009: ഇന്‍ഫര്‍മേഷന്‍ ടെക് നോളജിയുടെ സധ്യതകള്‍ പരിഷത്ത്‌ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്വതന്ത്ര സോഫ്റ്റ്‌ വറിന്റെ സഹായത്തോടെ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന വിഷയത്തിലൂന്നി സഘദിപ്പിച്ച ശില്പശാല ഐ ആര്‍ ടി സി ഡയരക്ടര്‍ പ്രൊഫ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീ പി എസ്‌ രാജശേഖരന്‍ , ജനറല്‍ സെക്രടറി വി വിനോദ് , പ്രസിഡണ്ട്‌ കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പരിഷത്തിന്റെ വെബ് സൈറ്റ് എങ്ങനെ വിപുലപ്പെടുത്താം , എങ്ങനെ ജനങ്ങളിലെക്കെതിക്കം എന്ന വിഷയത്തില്‍ ശ്രീ വിമല്‍ ജോസഫ്‌ ക്ലാസ്സെടുത്തു .തുടര്‍ന്ന്‍ വി കെ ആദര്‍ശ്‌ , നവനീത്‌ കൃഷ്ണന്‍ എന്നിവര്‍ ബ്ലോഗ് നിര്‍മ്മാണം അവയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിശദീകരിച്ചു...

26.07.2009: രാവിലെ ടി @ സ്കൂള്‍ എന്ന വിഷയം ആര്‍ മുഹമ്മദ്‌ അസ്ലം അവതരിപ്പിച്ചു.
തുടര്‍ന്ന് സ്വതന്ത്ര സോഫ്റ്റിന്റെ ഉപയോഗത്തെ കുറിച്ചു അനിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്ടലഷ്നെ കുറിച്ച് രഞ്ജിത്തും ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.

Tuesday, July 7, 2009

Biogas plants

IRTC under takes to construct various solid waste management systems.

For details please check this link given below.

Monday, June 29, 2009

LIVELIHOOD TRAINING PROGRAMS OFFERED BY IRTC


We can impart practical training for those who intend to earn a livelihood with less space, capital, machineries and give more work satisfaction. Your valuable suggestions are most welcome to enrich this blog.